Latest NewsNewsIndia

‘ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല’: തമിഴ്‌നാട്ടിൽ പുതിയ പ്രചാരണം, പിന്നിൽ തീവ്ര ഹിന്ദുത്വ വാദികളെന്ന് ആരോപണം

ചെന്നൈ: ഗോവധ നിരോധനം, ഹലാൽ ഭക്ഷണം എന്നീ വിവാദങ്ങൾക്ക് പിന്നാലെ, പുതിയ പ്രചാരണവുമായി ഒരു സംഘം. ബിരിയാണിയിൽ ഗർഭനിരോധന ഗുളികകൾ അടങ്ങിയിട്ടുണ്ടെന്നും, ഇവ കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ലെന്നുമാണ് പുതിയതായി ഉയരുന്ന പ്രചാരണം. തമിഴ്‌നാട്ടിലെ ചെന്നൈയിൽ ആണ് സംഭവം. തീവ്ര ഹിന്ദുത്വ വാദികളാണ് ഇത്തരം വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് ചെന്നൈ നഗരത്തിലെ മുസ്ലീം കച്ചവടക്കാർ ആരോപിക്കുന്നു.

20.8K അനുയായികളുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ചെന്നൈ നഗരത്തിലെ തെരുവുകളിൽ രാത്രി തുറന്നു പ്രവർത്തിക്കുന്ന ബിരിയാണി കടകൾ ‘അവിവാഹിതരായ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ളതാണ്’ എന്നായിരുന്നു ഈ വിവാദ ട്വീറ്റ്. രാത്രി മുതൽ ആരംഭിച്ച് പുലർച്ചെ 3 വരെ പ്രവർത്തിക്കുന്ന മുസ്ലീം ബിരിയാണി കടകളിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിരിയാണികൾ ഉണ്ടാക്കുന്നുവെന്നായിരുന്നു ട്വീറ്റ്. വന്ധ്യത ഉണ്ടാക്കുക എന്നതാണ് ഇത്തരം കടക്കാരുടെ ഉദ്ദേശമെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. സ്വന്തം സംസ്ക്കാരത്തെ ബഹുമാനിക്കാത്ത, ഭക്ഷണത്തിന് അടിമപ്പെടുന്ന ഹിന്ദുക്കൾ അവരുടെ കണ്ണുകൾ തുറന്ന് തങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടതുണ്ട് എന്നും ചിലർ ട്വീറ്റ് ചെയ്തു.

Also Read:കൈക്കുഴിയിലെ കറുപ്പ് മാറാൻ

‘ചെന്നൈയിലെ 40,000 ബിരിയാണി കടകൾ, നാടിന്റെ നാടൻ പാചകത്തിന്മേലുള്ള സാംസ്കാരിക ഭീകരതയല്ലാതെ മറ്റൊന്നുമല്ല’ എന്നൊരാൾ ട്വീറ്റ് ചെയ്തു. ‘സൂക്ഷിക്കുക, 50 വർഷത്തിന് ശേഷം ഞങ്ങൾ ചെന്നൈ ഫയലുകളിൽ പ്രത്യക്ഷപ്പെടും’ എന്ന ഭയാനകമായ ഭീഷണിയും ചിലർ പുറപ്പെടുവിച്ചു. വിവേക് ​​അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ എന്ന ബോളിവുഡ് ചിത്രത്തെ കുറിച്ചാണ് ഇയാൾ പരാമർശിച്ചത്. ഇത്തരം വർഗീയ ട്വീറ്റുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഹൈവേകളിൽ മുസ്ലീങ്ങൾ നടത്തുന്ന റസ്‌റ്റോറന്റുകൾ ലക്ഷ്യമിട്ടുകൊണ്ട് സമാനമായ ബഹിഷ്കരണ ആഹ്വാനങ്ങൾ നടന്നിരുന്നു. ഭക്ഷണത്തിൽ വന്ധ്യതാ ഗുളികകൾ ചേർക്കുന്നു, ചില വെജിറ്റേറിയൻ വിഭവങ്ങളിൽ രഹസ്യമായി മാംസം കലർത്തുന്നു എന്നൊക്കെയായിരുന്നു ഇവിടങ്ങളിൽ ഉയർന്ന വ്യാജ പ്രചാരണം. ഇതിന്റെ വ്യാജ ചിത്രങ്ങൾ അന്ന് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പിന്നീട്, 2020 ൾ ഇതേ ചിത്രം ഉപയോഗിച്ച് മറ്റൊരു പ്രചാരണവും നടന്നു. കോയമ്പത്തൂരിലെ മുസ്ലീം ഉടമസ്ഥതയിലുള്ള രണ്ട് റെസ്റ്റോറന്റുകൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ പാത്രങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നുണ്ടെന്നായിരുന്നു ഇത്. അവകാശവാദം തെറ്റാണെന്നും അശാസ്ത്രീയവുമാണെന്നും തെളിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് സിറ്റി പോലീസ് ട്വിറ്ററിനോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button