KeralaLatest NewsNews

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ: ഒപ്പം സർക്കാരും

വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.

കൊച്ചി: ബലാത്സം​ഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുക്കി കന്യാസ്ത്രീയും സർക്കാരും. കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. കോടതി വിധി തെറ്റായ രീതിയിൽ എന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു.

Read Also: എക്‌സ്‌പോയുടെ അവസാന ദിനം: 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ

ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സർക്കാരും അപ്പീൽ നൽകുന്നത്. എ.ജി.ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ, കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോയ കുറ്റ വിമുക്തനാക്കിയിരുന്നു.

shortlink

Post Your Comments


Back to top button