Latest NewsNewsInternationalGulfOman

വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരും: അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി

മസ്‌കത്ത്: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒമാനിൽ പള്ളികളിലും, ടെന്റുകളിലും വെച്ച് നടത്തുന്ന ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള ഇഫ്താർ വിരുന്നുകൾക്ക് ഈ വർഷവും അനുമതി ഉണ്ടായിരിക്കുന്നതല്ല.

Read Also: വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാര്‍, ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തം

തറാവീഹ് നമസ്‌കാരത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. തറാവീഹ് നമസ്‌കാരത്തിനെത്തുന്നവർ കോവിഡ് വാക്‌സിനെടുത്തിരിക്കണം. ഈ നിബന്ധന ഏർപ്പെടുത്തിയതോടെ വാക്‌സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും തറാവീഹ് നമസ്‌കാരത്തിനായി പള്ളികളിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. പ്രാദേശിക, അന്തർദേശീയ തലത്തിൽ ഒമാനിൽ സംഘടിപ്പിക്കുന്ന പരിപാടികൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ 70 ശതമാനം ശേഷിയിൽ നിയന്ത്രിച്ചിരിക്കുന്നത് തുടരും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവ ഒഴിവാക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

Read Also: താപനില ക്രമാതീതമായി ഉയരുന്നു, വരും ദിവസങ്ങളില്‍ ചൂടുകാറ്റിന് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button