KeralaLatest NewsNews

3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു: തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി

കിഫ്ബി തയ്യാറാക്കിയ പ്ലാനില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്.

തൃശൂര്‍: കിഫ്ബിയുടെ മൂന്നു കോടിയുടെ സ്‌കൂള്‍ കെട്ടിടത്തിന് ആയുസ് ഒന്നരക്കൊല്ലം. ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കുന്നത്. ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളാണ് പൊളിക്കുന്നത്. പഴയ ക്ലാസ് മുറികള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണിത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ചോര്‍ച്ചയും കണ്ടുതുടങ്ങി.

Read Also: കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ

കിഫ്ബി തയ്യാറാക്കിയ പ്ലാനില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തിയിരുന്നു. എന്നാല്‍, കെട്ടിടം പൊളിക്കണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നുമായിരുന്നു ഉപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button