പാറ്റ്ന: ബീഹാർ നിയമസഭയിൽ ദ കശ്മീർ ഫയൽസ് സിനിമയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷ നേതാക്കൾ. ഭരണപക്ഷം സൗജന്യമായി വിതരണം ചെയ്ത ടിക്കറ്റുകളാണ് പ്രതിപക്ഷ നേതാക്കൾ സഭയിൽ കീറിയെറിഞ്ഞത്. മാർക്സ്റ്റിസ്റ്റ് പാർട്ടി നേതാക്കളാണ് ഇപ്രകാരം ചെയ്തത്
ചലച്ചിത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ നിയമസഭാംഗങ്ങൾക്കും സൗജന്യമായി അധികാരികൾ ഒരു പ്രത്യേക ഷോ സംഘാടനം ചെയ്തിരുന്നു. ഇത് കാണാനായി നൽകിയ ടിക്കറ്റുകളാണ് പ്രതിപക്ഷ എംഎൽഎമാർ കീറി കളഞ്ഞത്. ഭരണപക്ഷം, വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എടുക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
1990-ൽ, കശ്മീർ താഴ്വരയിൽ ഹിന്ദുക്കൾ നേരിട്ട വംശഹത്യയുടെ കഥപറയുന്ന ചിത്രമാണ് ദ് കശ്മീർ ഫയൽസ്. അഗ്രജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, അനുപം ഖേർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Post Your Comments