മസ്‌കത്ത്: റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്‌കാരത്തിന് അനുമതി നൽകിയതായി ഒമാൻ. അതേസമയം, കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പള്ളികളിൽ തറാവീഹ് നിസ്‌കാരത്തിന് പ്രവേശനം അനുവദിക്കില്ല. 12 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം ഉണ്ടാകില്ല.
Read Also: സമരാനുകൂലികളേ, നിങ്ങൾ ഈ സഹോദരനെ മാതൃകയാക്കണം, എത്ര സുന്ദരമായാണ് ഈ സഹോദരൻ ആൾക്കാരോട് സംവദിക്കുന്നത്
പള്ളികളിലും പൊതു സ്ഥലങ്ങളിലും ടെന്റുകളിലും സമൂഹ ഇഫ്താറിന് വിലക്ക് തുടരുമെന്നും ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നടപടി. വിവിധ രാഷ്ട്രങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതും സുപ്രീം കമ്മിറ്റി യോഗം ചർച്ച ചെയ്തു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും സ്വദേശികൾക്കും വിദേശികൾക്കും സുപ്രീം കമ്മിറ്റി റമസാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.
Read Also: കോൺഗ്രസ് എം.എൽ.എയുടെ മകനും മറ്റുള്ളവരും എന്നെ ബലാത്സംഗം ചെയ്തു, അവരെ തൂക്കിക്കൊല്ലണം: ദൗസ കേസിലെ ഇര
Post Your Comments