KeralaLatest NewsNews

കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ല: പണിയെടുക്കാന്‍ മനസ്സില്ലെന്ന് ആനത്തലവട്ടം

പണിയെടുക്കാനുള്ള അവകാശം പോലെ തന്നെ പണി മുടക്കാനും അവകാശമുണ്ടെന്നും പണിമുടക്കേണ്ടെന്ന് പറയാന്‍ ഹൈക്കോടതിയ്ക്ക് എന്താണ് അധികാരമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.

തിരുവനന്തപുരം: പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് കാര്യമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍.
കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്നും, പണിമുടക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും അനുസരിക്കുമോയെന്ന് ആനത്തലവട്ടം ചോദിച്ചു.

പണിയെടുക്കാനുള്ള അവകാശം പോലെ തന്നെ പണി മുടക്കാനും അവകാശമുണ്ടെന്നും പണിമുടക്കേണ്ടെന്ന് പറയാന്‍ ഹൈക്കോടതിയ്ക്ക് എന്താണ് അധികാരമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. പണി എടുക്കണമെന്ന് ആരാണ് നിര്‍ബന്ധിക്കുകയെന്നും എനിക്കിന്ന് പണിയെടുക്കാന്‍ മനസ്സില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ

അതേസമയം, ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ രംഗത്തെത്തി. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’- എന്നാണ് ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button