കാബൂള്‍: പുരുഷന്മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍ സർക്കാർ. സർക്കാർ നിലപാടിനെ തുടർന്ന് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
Read Also: യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യ കുതിക്കുന്നു : നഗരങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം
എന്നാല്‍, ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം, വിഷയത്തില്‍ മന്ത്രാലയ വൃത്തങ്ങളുടെ നേരിട്ടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.
Post Your Comments