ഭോപ്പാല്‍: പ്രധാന്‍ മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയിലൂടെ, അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വീട് വെച്ച് നല്‍കിയത്. മധ്യപ്രദേശിലെ നിര്‍ധനരായ 5.21 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം വീട് പണിത് നല്‍കിയത്. രാജ്യത്തെ എല്ലാ നിര്‍ധന കുടുംബങ്ങള്‍ക്കും ഉറപ്പുള്ള ഒരു വീട് നല്‍കുന്നതിന് വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവെയ്പ്പാണിത്.
കേന്ദ്രം പണിത് നല്‍കിയ വീടുകളുടെ ഗൃഹപ്രവേശം ചൊവ്വാഴ്ച നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുക.
മധ്യപ്രദേശിലുടനീളമുള്ള പുതിയ വീടുകളില്‍ ശംഖ്, വിളക്ക്, പൂക്കള്‍, രംഗോലി എന്നിവ സംഘടിപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങള്‍ക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.
Post Your Comments