Latest NewsKeralaNews

പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവു്ണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

കോഴിക്കോട്: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രാജ്യവ്യാപക പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവുണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

Read Also: കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ

‘ആഹാ ലുലു മാള് ഇപ്പോള്‍ അടിയന്തര സര്‍വീസില്‍ പെടുത്തിയോ. പണിമുടക്കില്‍ നിന്നു ലുലു മാളിനെ ഒഴിവാക്കി, അടിപൊളി. ഈ ഒരൊറ്റ ബന്ദോടു കൂടി കേരളത്തിന്റെ സര്‍വ്വ സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല, ലുലു മാള്‍ തുടങ്ങിയ കുത്തക സംരംഭങ്ങള്‍ ഒഴിച്ച്, ബാക്കിയെല്ലാം ഒഴിഞ്ഞു പോവുകയും, കേരളത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വീണ്ടും വളര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നതാണ്,’ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button