ഡയറ്റെടുക്കുന്നവർക്കും അസുഖങ്ങളുള്ളവർക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്‌സ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ഓട്‌സ് ദോശ, ഉപ്പുമാവ്, ഇഡലി തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
ഓട്‌സിൽ ചെറുനാരങ്ങ ചേർത്ത് ലെമൺ ഓട്‌സ് റെസിപ്പിയുണ്ടാക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഓട്‌സ്-2 കപ്പ്
ചെറുനാരങ്ങാനീര്-2 ടേബിൾ സ്പൂൺ
നിലക്കടല-ഒരു ടേബിൾ സ്പൂൺ
കടലപ്പരിപ്പ്-ഒരു ടേബിൾ സ്പൂൺ
പച്ചമുളക്-2
ചുവന്ന മുളക്-1
കടുക്-അര ടീസ്പൂൺ
കായം- ഒരു നുള്ള്
മഞ്ഞൾപ്പൊടി-ഒരു നുള്ള്
കറിവേപ്പില
ഉപ്പ്
എണ്ണ
Read Also : സമ്പൽസമൃദ്ധിയ്ക്ക് മഹാലക്ഷ്മി അഷ്ടകം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ടു പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് കടലപ്പരിപ്പ് ചേർക്കണം. ഇത് മൂക്കുമ്പോൾ ചുവന്ന മുളകു ചേർത്തുക. പിന്നീട്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കണം. മുകളിലെ കൂട്ട് നല്ലപോലെ ഇളക്കിയ ശേഷം കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക. ഉപ്പും ചേർക്കണം. ഇതിന് ശേഷം വെള്ളം ചേർത്തു തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോൾ ഓട്‌സ് ഇതിലേയ്ക്കു ചേർത്തിളക്കണം. ഇത് ഒരുവിധം വെന്തു കഴിയുമ്പോൾ ചെറുനാരങ്ങാനീര് ചേർക്കുക.
ഓട്‌സ് നല്ലപോലെ വെന്തു കഴിയുമ്പോൾ വാങ്ങി നിലക്കലട ചേർത്ത് ഉപയോഗിക്കാം.
Post Your Comments