ന്യൂഡൽഹി: കെജ്‌രിവാളിനെ വിമർശിച്ചാൽ പണി പഞ്ചാബിലും കിട്ടും. ‘ദ കശ്മീർ ഫയൽസ്’ ചിത്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ വിമർശിച്ചതിന്റെ പേരിൽ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്. ആം ആദ്മി പാർട്ടിയുടെ രാംകുമാർ ഝാ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരാമർശം നടത്തിയതിന് തജീന്ദർ പാൽ സിംഗ് ബഗ്ഗയ്‌ക്കെതിരെ പട്യാല പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നാണ്’ ട്വീറ്റിൽ പറയുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും കൂട്ടപ്പലായനവും ചിത്രീകരിച്ചിരിക്കുന്ന കശ്മീർ ഫയൽസ് സിനിമയെ ഡൽഹി നിയമസഭയിൽ വച്ച് കെജ്രിവാൾ വിമർശിച്ചിരുന്നു. നിയമസഭയ്‌ക്കുള്ളിൽ വച്ച് കെജ്രിവാൾ നടത്തിയ പരാമർശങ്ങൾക്കെതിരെ തജീന്ദർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, തജീന്ദറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, രാംകുമാർ ഝായുടെ ട്വീറ്റിനെതിരെയും തജീന്ദർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
‘ഇനിയും നിങ്ങൾ എനിക്കെതിരെ 100 എഫ്‌ഐആറുകൾ എടുക്കൂ. പക്ഷേ, കശ്മീരി ഹിന്ദുക്കളുടെ കൂട്ടക്കൊല കള്ളമാണെന്ന് കെജ്രിവാൾ പറഞ്ഞാൽ ഞാൻ ഇനിയും അതിനെ വിമർശിക്കും. ഹിന്ദുക്കളുടെ കൂട്ടക്കൊലയെ കെജ്രിവാൾ പരിഹസിക്കുകയാണ്. അതിന്റെ പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും പ്രശ്‌നമില്ല. അതിനെ നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ, കെജ്രിവാളിനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല’- തജീന്ദർ പറയുന്നു.
Leave a Comment