
കട്ടപ്പന: പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ഇടുക്കിയിലെ ഭാര്യാവീട്ടിൽ നിന്നും പിടിയിലായി. കമ്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയായ ഇയാൾ വർഷങ്ങളായി കൂട്ടാറിലെ ഭാര്യ വീട്ടിൽ താമസിച്ച് വരികയായിരുന്നു. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
Read Also : ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
തൃശൂർ ചുവന്ന മണ്ണ് ഭാഗത്ത് ബിവറേജ് ഔട്ട് ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കേസിൽ ഇയാൾക്കെതിരെ തെളിവു ലഭിച്ചതിനെ തുടർന്ന്, വിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് തൃശൂർ പൊലീസ് വിവരം കൈമാറിയിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂർ, പാലക്കാട് ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പീച്ചി പൊലീസിനു കൈമാറി. എസ്ഐ സജിമോൻ ജോസഫ്, സിപിഒമാരായ ജോബിൻ ജോസ്, ടോണി ജോണ്, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post Your Comments