തിരുവനന്തപുരം: രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് മുന്നില്‍ കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പണിമുടക്ക് ട്രഷറി പ്രവര്‍ത്തനത്തെ ബാധിക്കും. അതേസമയം, കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Read Also : ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് : ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍
‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. സംസ്ഥാനത്ത് കെട്ടികിടക്കുന്ന ബില്ലുകള്‍ കുറവാണ്, വന്നതൊക്കെ എല്ലാം മാറി കൊടുത്തിട്ടുണ്ട്’ , മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യാതെ, കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാന്‍ വേണ്ടിയെങ്കിലും എം.പിമാര്‍ക്ക് വാദിച്ചു കൂടെയെന്നും മന്ത്രി ചോദിച്ചു.
Post Your Comments