Latest NewsNewsInternationalGulfOman

അജിത്ത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി

മസ്‌കത്ത്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. സൈനിക-സുരക്ഷാ മേഖലകളിലെ സഹകരണം, ബഹിരാകാശ സാങ്കേതിക വിദ്യകൾ, സൈബർ-സമുദ്ര സുരക്ഷ, നിക്ഷേപ പദ്ധതികൾ, സാമ്പത്തിക വളർച്ചയ്ക്കുള്ള കർമപരിപാടികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

Read Also: ശ്രീലങ്കയിൽ നിന്ന് അഭയം തേടിയെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കണം: തീവ്രതമിഴ് സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക്

ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും പ്രവർത്തന പുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്താനും കൂടിക്കാഴ്ച്ചയിൽ തീരുമാനമായി.

അതേസമയം, ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കഴിഞ്ഞ ദിവസം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

വാണിജ്യം, സാങ്കേതിക വിദ്യ, വ്യാപാരം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾക്കിടയിൽ ചർച്ചാ വിഷയമായി.

Read Also: ആര്‍.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോയെന്ന് ലേഖനം:മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button