Latest NewsUAENewsInternationalGulf

വാഹനാപകട ദൃശ്യം പകർത്തി പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: വാഹനാപകട ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. 6 മാസം തടവും 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക. കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തി ഒരു ലക്ഷം ദിർഹം (ഏകദേശം 20 ലക്ഷം രൂപ) മുതലാണ് പിഴ ചുമത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

അപകടങ്ങളുടെയും മരിച്ചവരെയും പരുക്കേറ്റവരെയും ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. അതേസമയം, അപകടസ്ഥലങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നതും നിയമവിരുദ്ധമാണ്. ആംബുലൻസിനും പൊലീസ് വാഹനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാർഗ തടസ്സമുണ്ടാകുകയും രക്ഷാപ്രവർത്തനം വൈകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകരുത്.

Read Also: മതത്തെ ചൊല്ലിയുള്ള ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ പാകിസ്ഥാനിൽ: റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button