ഇസ്ലാമബാദ്: ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചകൾ ആരംഭിക്കുകയുള്ളൂ എന്ന് മന്‍ഷേരയില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കവേ ഇമ്രാന് ഖാന് പറഞ്ഞു.
‘ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ തയ്യാറാണ്. എന്നാൽ അത് കശ്മീരികൾക്ക് നീതി ലഭ്യമാക്കിയതിന് ശേഷം മാത്രമേ സാധിക്കൂ. 2019 ഓഗസ്റ്റ് 5 ന് നിയമവിരുദ്ധമായി റദ്ദാക്കിയ കശ്മീരിന്റെ പ്രത്യേക പദവി അവർ പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ ചർച്ചകൾ ആരംഭിക്കുകയുള്ളൂ,’ ഇമ്രാന് ഖാന് പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷം പാകിസ്ഥാന്റെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവെന്നും കശ്മീർ പ്രശ്നമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നമെന്നും ഇമ്രാന് ഖാന് പറഞ്ഞു.
കശ്മീരിന്റെ പദവി പുനഃസ്ഥാപിക്കാതെ പാകിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ അത്, കശ്മീരികളോട് പുറംതിരിഞ്ഞ് നിൽക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു .
Post Your Comments