അഹമ്മദാബാദ്: കശ്മീർ ഫയൽസ് എന്ന സിനിമയെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾ ശക്തമാകുന്നു. വിവേക് അഗ്നിഹോത്രി ചിത്രം നികുതി രഹിതമാക്കാന്‍ വിസമ്മതിയ്‌ക്കുകയും, സിനിമയ്‌ക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് രാജ്യത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയത്.
Also Read:ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര പിഴവ് : ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് പരാതി
ഡൽഹി മുഖ്യമന്ത്രിയ്ക്കെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കശ്മീർ ഫയൽസിന്റെ നികുതി ഒഴിവാക്കി തരണം എന്ന് നിയമസഭയിൽ വച്ച് ബിജെപി പ്രതിനിധികൾ പറഞ്ഞെങ്കിലും കെജ്‌രിവാൾ അവരെ പരിഹസിക്കുകയായിരുന്നു. സിനിമ നികുതി രഹിതമാക്കണമെന്ന് ബിജെപി നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോൾ സിനിമ നികുതി രഹിതമാക്കാന്‍ കഴിയില്ലെന്നും, അങ്ങിനെ വേണമെങ്കില്‍ കശ്മീർ ഫയൽസ്, സംവിധായകന്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചാല്‍ പോരെ എന്നുമായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.
അതേസമയം, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കശ്മീർ ഫയൽസ് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങള്‍ സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments