മസ്‌കത്ത്: എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സാധാരണ രീതിയിലുള്ള വിമാന സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.
ചെന്നൈ, ഡൽഹി, ഗോവ, കൊച്ചി, കോഴിക്കോട്, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഒമാൻ എയർ സർവ്വീസുകൾ ആരംഭിച്ചത്.
Leave a Comment