ബെംഗളൂരു: യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബുകള്‍ ധരിക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് യുടി ഖാദര്‍. ഹിജാബുകള്‍ ധരിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നാണ് യുടി ഖാദറിന്റെ ആവശ്യം.
ഖാദറിന്റെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് മുന്‍ കർണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാല്‍, നിലപാടുകളിൽ നിന്ന് ഒരിക്കലും മാറില്ലെന്നും, ഹൈക്കോടതി വിധിക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നുമായിരുന്നു കർണാടക പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാഗേഷ് മറുപടി നല്‍കിയത്.
അതേസമയം, ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയെ മുഖവിലയ്ക്കെടുക്കാതെ രാജ്യത്തെ തന്നെ വിവിധ മുസ്ലിം സംഘടനകൾ സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകിയിട്ടുണ്ട്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി നിർത്തലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
Post Your Comments