കൊച്ചി: കൊതുകിന്റെ ചാല മാർക്കറ്റാണ് കൊച്ചിയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ കൊതുകുകൾക്ക് കോർപ്പറേഷൻ 12 കോടി വിലയിട്ടത് നിങ്ങളിൽ പലരും അറിഞ്ഞു കാണില്ല. പാരിതോഷികമാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട പരിഹാരം കാണാനാണ് ഈ 12 കോടി.
Also Read:പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
കേരളത്തിൽ തന്നെ ഏറ്റവുമധികം കൊതുക് ശല്യമുള്ള സ്ഥലം കൊച്ചിയാണെന്നതിൽ കൊച്ചിക്കാർക്ക് പോലും സംശയമില്ല. എത്ര അടച്ചിട്ടാലും ഏതാണ്ട് കള്ളന്മാരെപ്പോലെ ഇവന്മാര് ഫ്ലാറ്റിലും തൂണിലും തുരുമ്പിലുമൊക്കെയായി വസിക്കും. കുത്തിക്കുത്തി ഒടുക്കം ഇനിയും കുത്തിയാൽ ചത്തുപോകുമെന്ന അവസ്ഥയിലാണ് കൊച്ചിയിൽ പലയിടത്തു നിന്നും ഈ കോടീശ്വരന്മാർക്കെതിരെ വിമർശനം ഉയർന്നത്. അങ്ങനെ നീണ്ടനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ കൊച്ചിയിലെ കൊതുകുകൾക്ക് 12 കോടി വിലയിട്ടിരിക്കുകയാണ് കോർപ്പറേഷൻ. കൊതുക് നശീകരണം ലക്ഷ്യമിട്ടമാണ് 12 കോടി ചിലവഴിക്കുന്നത്.
കൊതുകിന്റെ ഷോ ഓഫ് കണ്ട് മടുത്തിട്ടായിരിക്കും നടൻ വിനയ് ഫോർട്ട് കോർപ്പറേഷനേതിരെ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. തെറിയല്ലാത്ത എല്ലാം അദ്ദേഹം ആ പോസ്റ്റിൽ വിളിച്ചിട്ടുണ്ട്. അത്രയ്ക്ക് ദുരിതമാണ് കൊച്ചിക്കാർക്ക് കൊതുകുകൾ നൽകുന്നത്. പലരും ഇതേ പരാതിയുമായി മുൻപും പല തവണ രംഗത്ത് എത്തിയിട്ടും ഇപ്പോഴാണ് കോർപ്പറേഷന് സംഭവത്തിന്റെ സീരിയസ്നെസ് മനസ്സിലാകുന്നത്. എന്ത് തന്നെയായാലും കൊച്ചിയിലെ കൊതുക് മച്ചാന്മാർക്ക് ഇനി കോർപ്പറേഷന്റെ വക നല്ല പരിപ്പുവടയും ചായയുമൊക്കെ കിട്ടുമായിരിക്കും.
Post Your Comments