Latest NewsNewsIndia

കശ്മീരിലെ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസ് വീണ്ടും അന്വേഷിക്കുമോ? എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ചുള്ള കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് രംഗത്ത്. കേസിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇവർ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് 2017 ൽ കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് സംഘടന ഇപ്പോൾ ഹർജി നൽകിയിരിക്കുന്നത്. നീണ്ട കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു 2017 ൽ സുപ്രീം കോടതി അന്വേഷണത്തിനായുള്ള ഹർജി തള്ളിയത്.

2017 ജൂലൈ 24 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ച് ആയിരുന്നു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയത്. ’27 വർഷത്തിനു ശേഷം ഒരു തെളിവും ലഭ്യമല്ല. സംഭവിച്ചത് ഹൃദയഭേദകമാണ്, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ ഓർഡറുകൾ കൈമാറാൻ കഴിയില്ല’ എന്ന് പറഞ്ഞായിരുന്നു ഹർജി തള്ളിയത്.

Also Read:തൃ​ശൂ​രി​ൽ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി : സ​ഹോ​ദ​ര​ന്‍ പൊലീസ് പിടിയിൽ

സുപ്രീം കോടതിയുടെ മുൻപത്തെ വിധി തെറ്റാണെന്നും കൃത്യതയില്ലാത്തതുമാണെന്നും സംഘടന പുതിയതായി സമർപ്പിച്ച ഹർജിയിൽ പറയുന്നു. കാലതാമസം വന്നു എന്ന കാരണം കൊണ്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന കോടതിയുടെ ഉത്തരവ് നീതിയുക്തമല്ലെന്നും ഹർജിയിൽ പറയുന്നു. ‘ഇരയായ കുടുംബങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അപകടമായ അവസ്ഥ മുന്നിലുള്ളതിനാലും ഭയത്താലുമാണ് ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് പരാതിയുമായി മുന്നോട്ട് വരാൻ കഴിയാത്തത്. നീതി കിട്ടാനായി ആയിരക്കണക്കിന് കുടുംബമാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്’, ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button