കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധിക്കുന്നത്. വ്യാഴാഴ്ച പവന് 480 രൂപ കൂടിയിരുന്നു.
Read Also : ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല, ഉറപ്പിച്ചു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില. ഒന്നര വർഷത്തിനുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു മാർച്ച് ഒൻപതിലേത്.
Post Your Comments