KeralaCinemaMollywoodLatest NewsNewsEntertainment

‘വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടി വരും, ഈ ജന്മവും മതിയാവില്ല’: ആ ഏറ് ദേഹത്ത് കൊള്ളില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: അതിജീവതയെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ, സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. ദിലീപിനെ ജയിലിലെത്തി കണ്ട സംഭവവുമായി കൂട്ടിയിണക്കി കൊണ്ടായിരുന്നു വിനായകന്റെ പ്രതികരണം. ഇപ്പോഴിതാ, വിനായകന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിത്ത്. വിനായകന്റെ ഏറ് തനിക്ക് കൊള്ളില്ലെന്ന് സംവിധായകൻ മീഡിയാ വണ്ണിനോട് പറഞ്ഞു. ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.

Also Read:മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു

അന്താരാഷ്ട്രാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അതിജീവിത പങ്കെടുത്തതിന് പിന്നാലെ, രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രം വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ‘പോസ്റ്റ് രഞ്ജിത്തിന് കൊണ്ടെന്നും താന്‍ അത് കണ്ടെന്നും അതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നും’ വിനായകന്‍ മറുപടി നല്‍കിയിരുന്നു. ഇതിനോടുള്ള മറുപടിയുമായാണ് രഞ്ജിത്ത് രംഗത്തെത്തിയത്.

‘ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടി വരും. അതിന് ഈ ജന്മവും മതിയാവില്ല’, രഞ്ജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button