തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ(79) അന്തരിച്ചു. വെമ്പായത്തെ വീട്ടിൽ വെച്ചായിരുന്നു ബഷീർ അന്തരിച്ചത്. 1977ൽ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ (1984,89 )ലോക്സഭയിലുമെത്തി. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ.കെ.ആന്റണി മുഖ്യമന്ത്രിയാകാൻ എം.എൽ.എ സ്ഥാനം രാജിവെച്ചത് ബഷീറായിരുന്നു. കേരളാ യൂണിവേഴ്സിറ്റിയിൽ കെഎസ് യു നേതാവായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹൃദ്രോഗത്തെ തുടർന്ന്, 5 വർഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. പരേതയായ ഭാര്യ സുഹ്റ നടൻ പ്രേംനസീറിന്റെ സഹോദരിയാണ്. രണ്ട് മക്കളും ദുബായിലാണ്.
Post Your Comments