Latest NewsKeralaNattuvarthaNews

ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഭീമമായ നഷ്ടം കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ അത് കുറച്ചു കൊണ്ടുവരാന്‍ കഴിഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:രാവിലെ എണീറ്റയുടൻ ഇക്കാര്യങ്ങൾ തീർച്ചയായും ചെയ്തിരിക്കണം

‘പൊതുവിതരണ രംഗത്ത് കണ്‍സ്യൂമര്‍ഫെഡ് വഹിക്കുന്നത് സ്തുത്യര്‍ഹമായ ഇടപെടലാണ്. ഉത്സവകാലത്ത് ജനങ്ങള്‍ വലിയതോതില്‍ വിലക്കയറ്റത്തിന്റെ ഭീഷണി നേരിടുന്ന കാലങ്ങളില്‍ മാര്‍ക്കറ്റില്‍ ഇടപെട്ട് ഫലപ്രദമായി വില കുറക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തനം ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സഹായത്തിനും അവർ അർഹരാണ്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് അനേകം കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ പിണറായി പാണ്ട്യാല മുക്കിലെ ത്രിവേണി മെഗാമാര്‍ട്ട് ഔട്ട്‌ലൈറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button