Latest NewsIndia

ബിർഭൂം കൂട്ടക്കൊല: മമതയ്ക്ക് തിരിച്ചടിയായി സിബിഐ അന്വേഷണത്തിന് ഉത്തരവ്

ബീർഭൂമിൽ കൊല്ലപ്പെട്ടവർ ക്രൂര മർദ്ദനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു

കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് തിരിച്ചടി. സംഭവം സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് ഡയറി സിബിഐക്ക് കൈമാറണം. അടുത്ത മാസം ഏഴിന് അന്വേഷണ പുരോഗതി സിബിഐ അറിയിക്കണമെന്നും സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിട്ടു.

ബീർഭൂമിൽ കൊല്ലപ്പെട്ടവർ ക്രൂര മർദ്ദനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൃണമൂൽ കോൺഗ്രസ്‌ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേരെ തീ വെച്ച് കൊലപ്പെടുത്തിയത്. തൃണമൂലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് കാരണം.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെ പതിവ് പോലെ മമതാ സർക്കാർ എതിർത്തു. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും, നിലവിലെ അന്വേഷണം തൃപ്തികരമാണെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, കോടതി ഈ വാദം അംഗീകരിക്കാൻ വിസമ്മതിച്ചു. കേസിൽ ഇതു വരെ 20 പേർ അറസ്റ്റിൽ ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button