Latest NewsKeralaNews

സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സർക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമർശനം

കോഴിക്കോട്: കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തിൽ ഡീസൽ തീർന്നത് സർക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ ആണ് തീർന്നത്. ഇതോടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പോലീസ് വാഹനം തള്ളി സൈഡിലേക്ക് മാറ്റി. ‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്’ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ വാഹനം തള്ളിയത്

Also Read:സഞ്ചാരികള്‍ക്ക് വാതില്‍ തുറന്നിട്ട് കശ്മീര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു. ഒരു വണ്ടിക്ക് ഡീസല്‍ അടിക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കടം വാങ്ങി കെ റെയില്‍ ഉണ്ടാക്കാന്‍ പോവുന്നതെന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്. ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ച സർക്കാരാണ് കെ റെയിലിന്റെ പിറകെ ഓടുന്നതെന്ന് കാണുമ്പോൾ പുച്ഛം തോന്നുവെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ഇതാണ് അവസ്ഥയെങ്കിൽ കെ റെയിൽ പാത വഴി ഓടുന്ന ട്രെയിനും അവസാനം ജനങ്ങൾ തള്ളി ഓടിക്കേണ്ടി വരുമോയെന്ന ട്രോളുകളും ഉയരുന്നുണ്ട്.

‘ഇത്ര ഗതികെട്ടവൻമാരണല്ലോ ഭരിക്കുന്നത്. 150 മീറ്റർ മാത്രമുള്ള ഒരു മേൽപ്പാലം ഉണ്ടാക്കാൻ നാലു വർഷം എടുത്തു. അങ്ങനെയെങ്കിൽ കെ റെയിൽ നടപ്പിലാക്കാൻ ഇവർ എത്ര കൊല്ലം എടുക്കും? കോണാൻ വാങ്ങാൻ കാശില്ലാത്തവൻ കൊട്ടാരം പണിയാൻ പോവുന്നു. എണ്ണ അടിക്കാനുള്ള വകുപ്പ് ആദ്യം ഉണ്ടാക്ക്’, ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button