KannurLatest NewsKeralaNattuvarthaNews

കേന്ദ്രം കൂടി ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് സിൽവർ ലൈൻ, കേന്ദ്രവും റെയിൽവേയും പിന്മാറിയിട്ടില്ലെന്ന് കോടിയേരി

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രം പദ്ധതി നിഷേധിക്കാന്‍ സാധ്യതയില്ലെന്നും ഗവര്‍ണ്ണറും പദ്ധതിയ്ക്ക് എതിരെ നിലപാട് സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്നും മുഖ്യമന്ത്രി കാര്യങ്ങള്‍ എല്ലാം പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രവും റെയില്‍വേയും പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടില്ല. ഈ വിഷയത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ഇവിടെ നടക്കുന്ന സമരം ഡല്‍ഹിയില്‍ നടക്കില്ല. ഇവിടെയും നടക്കുന്നത് അടികിട്ടേണ്ട സമരമാണ്. മുഖ്യമന്ത്രിയില്ലാത്തപ്പോൾ ആരെങ്കിലും വീട്ടില്‍ വന്നത് സുരക്ഷാ വീഴ്ച്ചയല്ല. ക്ലിഫ് ഹൗസില്‍ എത്തിയാലും പദ്ധതിയെ ഇല്ലാതാക്കാനാകില്ല. തിരുവഞ്ചൂര്‍ പൊയ് വെടിവെക്കുകയാണ്. അദ്ദേഹത്തിന് സജി ചെറിയാന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്’, കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button