ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവ്വേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടാൻ സാധ്യതയുള്ളവരാണ് കോടതിയെ സമീപിച്ചത്. നിലവിൽ നടക്കുന്ന സർവ്വേ നിയമപരമല്ലെന്ന് ഹർജിക്കാർ ആരോപിച്ചു.
Also read: രാംപൂർഹട്ടിൽ എത്തി മമത ബാനർജി, അക്രമികളെ വെറുതെ വിടില്ല, ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം അദ്ദേഹം അനുഭാവപൂർവ്വം മനസ്സിലാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രി റയിൽവേ മന്ത്രിയുമായും ചർച്ച നടത്തി.
എന്തെല്ലാം എതിർപ്പുകൾ ഉയർന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് നിലവിൽ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നത്.
Post Your Comments