ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അതീവ താല്പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തവേ മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ യാത്രാ വേഗം കുറവാണെന്നും സിൽവർ ലൈന്‍ പദ്ധതിയെ എതിർക്കുന്നവരും അതിവേഗ യാത്രാസൗകര്യം ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈൻ പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി
Post Your Comments