മുംബൈ: ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഓസ്ട്രേലിയന്‍ സൂപ്പർ പേസർ ആന്‍ഡ്ര്യു ടൈയാണ് വുഡിന്‍റെ പകരക്കാരനായി ടീമിലെത്തുന്നത്. നേരത്തെ, സിംബാബ്‌വെ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയെ വുഡിന്‍റെ പകരക്കാരനായി ലഖ്നൗ ടീമിലെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, സിംബാബ്‌വെ താരമല്ല ടൈയാണ് വുഡിന്‍റെ പകരക്കാരനായി ടീമിലെത്തുകയെന്ന് ലഖ്‌നൗ ടീം ഔദ്യോഗികമായി വ്യക്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ഓസീസ് പേസർ ലഖ്‌നൗവിനായി പന്തെറിയുക. 2018 ഐപിഎല്ലില്‍ 24 വിക്കറ്റ് വീഴ്ത്തിയ ടൈ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്.
Read Also:- ശരീരത്തിലെ കൊഴുപ്പ് നീക്കാൻ ജീരക വെള്ളം!
ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റും ഓസ്ട്രേലിയക്കായി 32 ടി20 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റും നേടിയിട്ടുണ്ട്. സൂപ്പര്‍ ജയന്‍റ്സിലെ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് കൂടിയാണ് ടൈ. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ ഇത്തവണ ചാമ്പ്യന്‍മാരാക്കുന്നതില്‍ ടൈയുടെ ബൗളിംഗ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Post Your Comments