വിപണിയിൽ ലഭ്യമാകുന്ന തേനിൽ ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ മായമായി ചേർക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്. അവ നോക്കാം.
തേനില്‍ നിന്നും അല്പം ഒരു സ്പൂണില്‍ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിക്കണം. ശുദ്ധമായ തേൻ ആണെങ്കിൽ വെള്ളത്തിൽ കലരില്ല. അല്പം തേനെടുത്ത് അതില്‍ വിനാഗിരി ചേർത്തും പരീക്ഷിക്കാവുന്നതാണ്. ഇത് പതഞ്ഞു വരികയാണെങ്കില്‍ തേനില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. അല്പം തേനെടുത്ത് തീപ്പെട്ടിക്കോല്‍ ഉരച്ച് കത്തിച്ചു നോക്കാം. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപ്പിടിക്കും.
സ്‌പൂണിൽ തേനെടുത്ത് കലക്കുമ്പോൾ മായം ചേർന്നതാണെങ്കിൽ പെട്ടെന്ന് ഇളകുകയും താഴെ വീഴുകയും ചെയ്യും. അല്ലാത്ത തേന്‍ കട്ടിയുള്ളതുകൊണ്ട് താഴെ വീഴില്ല.
Post Your Comments