Latest NewsKeralaIndia

എസ്ഡിപിഐ പ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയ ആതിര മതംമാറി ശബ്‌നയായി: അൻസാരിയെ മയക്കുമരുന്ന് കടത്താൻ സഹായിച്ചു

ഈ ബന്ധംവെച്ച് അന്‍സാരി ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അങ്ങനെ, ആതിരയുമായി പ്രണയത്തിലുമായി.

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവില വരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിലെ പ്രതി അൻസാരി സജീവ എസ്ഡിപിഐ പ്രവർത്തകൻ. പോലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയില്‍ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും മയക്കുമരുന്ന് കേസ് പ്രതിയായ സി.സി.അന്‍സാരിയുടെ പരാക്രമം നാടകീയ സംഭവങ്ങൾക്കിടയാക്കി.

ഭാര്യ ശബ്ന എന്ന ആതിരയുടെ സഹോദരന്‍ ആദര്‍ശും മുമ്പ് അന്‍സാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അന്‍സാരി ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അങ്ങനെ, ആതിരയുമായി പ്രണയത്തിലുമായി. ഇവര്‍ വീട്ടില്‍നിന്ന് ഒളിച്ചോടി വിവാഹിതരായി. ആതിര മതംമാറി ശബ്‌ന എന്ന പേര് സ്വീകരിച്ചു. 11 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

read also: മയക്കുമരുന്ന് കേസ്: അന്നേ ഇതൊന്നും വേണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞെന്ന് നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ഷബ്‌നയെന്ന ആതിര

അന്‍സാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്‌ന പ്ലസ് ടു വരെയും. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണിയാള്‍. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി.സദാനന്ദന്‍ പറഞ്ഞു.

ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം ചെയ്യുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും, ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button