Latest NewsNewsIndia

ഡൽഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു. ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020 ൽ ഈസ്റ്റ് ഡൽഹിയിൽ നടന്ന കലാപക്കേസുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 14 ന് അറസ്റ്റിലായ ഉമർ ഖാലിദ് ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിൽ തടവിലാണ്.

കോടതിയിൽ നടന്ന വാദത്തിനിടെ, തനിക്കെതിരായ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന്റെ പക്കൽ തെളിവുകൾ ഇല്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം മുഴുവൻ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ വാദിച്ചു. ഇതിന് തെളിവായി അദ്ദേഹം കോടതിയിൽ രണ്ട് ടി.വി ചാനലുകൾ നടത്തിയ വീഡിയോ ക്ലിപ്പുകളും സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിലെ മൊഴികൾ പോലീസിന്റെ ഭാവനാ സൃഷ്ടികളാണെന്നും രാത്രി 9 മണിക്കുള്ള വാർത്താ ചാനലുകളുടെ സ്ക്രിപ്റ്റ് പോലെയാണെന്നും കോടതിയിൽ ഉമർ ഖാലിദ് വാദിച്ചിരുന്നു.

Also Read:എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ

വർഗീയ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യൽ, കലാപത്തിന് പ്രേരിപ്പിക്കൽ, മതപരമായ ശത്രുത വളർത്തൽ, പ്രകോപനപരമായ പ്രസംഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ ആണ് ഉമർ ഖാലിദിനെതിരെയുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെ സമരസ്ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നടന്ന, 3 ദിവസത്തിലധികം നീണ്ടുനിന്ന അക്രമസംഭവങ്ങളില്‍ 53 പേര്‍ മരിച്ചെന്നും 700ലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഡൽഹി കലാപത്തിന്റെ വലിയ ഗൂഢാലോചന കേസിൽ 18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും 6 പേർക്ക് ഇതിനോടകം ജാമ്യം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button