Latest NewsKeralaNewsIndia

മുഖ്യന്റെ മുഖത്തെ ചിരി മായുമോ? പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കെട്ടഴിക്കുന്നു, കെ റെയിലിനൊപ്പം കേന്ദ്രമുണ്ടോ?

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയ്ക്കൊപ്പം ചർച്ചകൾക്ക് ചുക്കാൻ പിടിയ്ക്കാൻ എംപി ജോൺ ബ്രിട്ടാസും ഉണ്ടായിരുന്നു.

Also Read:ആൻഡ്രോയിഡിന്റെ ഈ വേർഷനുകളാണോ ഉപയോഗിക്കുന്നത്?: ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രമന്ത്രാലയം

എന്നാൽ, പ്രതീക്ഷിച്ചത് പോലെ ഒരു അനുകൂല മറുപടിയല്ല പ്രധാനമന്ത്രിയിൽ നിന്ന് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്. അധികനേരം നീണ്ടുനിൽക്കാത്ത ചർച്ചയിൽ പദ്ധതിയെക്കുറിച്ച് യാതൊരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. കേരളത്തിന്റെ വികസന പദ്ധതികളിൽ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ആ പദ്ധതികളിൽ കെ റെയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം വിട്ടു തരാൻ റെയിൽവേയോട് പറയണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വികസന വിരുദ്ധ പ്രചരണത്തില്‍ നിന്നും കേന്ദ്ര മന്ത്രി മുരളീധരനെ തടയണമെന്നും, ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണ് മുരളീധരന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button