തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതോടെ, പ്രതിവാര സര്‍വീസുകള്‍ 348ല്‍ നിന്ന് 540 ആയി ഉയരുന്നു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ അനുസരിച്ചാണിത്.
ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍- 30എണ്ണം. ദോഹ (18), മസ്‌കറ്റ്, ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ കൂടും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ 79ല്‍ നിന്ന് 132 ആയി ഉയരും. ബംഗളൂരുവിലേക്കാണ് (27) കൂടുതല്‍ സര്‍വീസുകള്‍. മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ കൂടും. കൊല്‍ക്കത്ത, പൂനെ, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതിവാര സര്‍വീസുകളുടെ വിശദാംശങ്ങള്‍
ഷാര്‍ജ 30
ദോഹ 18
മസ്‌കറ്റ് 17
ദുബായ് 17
അബുദാബി 11
സിംഗപ്പൂര്‍ 8
മാലി 7
ബാങ്കോക്ക് 7
ബഹ്റൈന്‍ 7
കൊളംബോ 7
കുവൈറ്റ് 4
റിയാദ് 2
സലാല 1
Post Your Comments