ഡെറാഡൂൺ: ഉത്തർപ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് സഹോദരി ശശി സിംഗ്. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച ആദിത്യനാഥ് 18-ാം വയസ്സിൽ സന്യാസിയാകാൻ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് വീടുവിട്ടിറങ്ങുകയായിരുന്നു. വീടുവിട്ടിറങ്ങിയപ്പോൾ താൻ സന്യാസിയാകാൻ പോകുകയാണെന്ന് യോഗി അറിയിച്ചിരുന്നില്ലെന്ന് സഹോദരി പറഞ്ഞു. ഇവിടെയാണ് അമ്മ ഉള്ളത്.
മുഖ്യമന്ത്രിയുടെ സഹോദരി സാധാരണ ജീവിതം നയിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. സഹോദരിയുടെ ചിത്രം കണ്ടു യോഗി കണ്ണീരണിയുന്നതും വാർത്തകളിൽ വന്നിരുന്നു. ഉത്തരാഖണ്ഡിലെ തന്റെ ഗ്രാമത്തിൽ ചെറിയ ചായക്കട നടത്തി ഉപജീവനമാർഗം കഴിക്കുകയാണ് യോഗിയുടെ സഹോദരി ശശി.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സഹോദരി ഒരു കട നടത്തുന്നത് കാണുമ്പോൾ ആളുകളുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, തന്റെ കുടുംബത്തിന് വംശ രാഷ്ട്രീയം ഇഷ്ടമല്ലെന്നായിരുന്നു അവരുടെ മറുപടി. മറ്റ് പാർട്ടികളിൽ കുടുംബാംഗങ്ങളെല്ലാം രാഷ്ട്രീയത്തിൽ ചേരുമെന്നും എന്നാൽ, ഈ പതിവ് ഞങ്ങളുടെ കുടുംബത്തിലില്ലെന്നും സഹോദരി പറഞ്ഞു.
Post Your Comments