തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംഎം മണിയ്‌ക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ്. നിറത്തിന്റെ കാര്യത്തിൽ ഞാനും അദ്ദേഹവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാൾ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമർശനത്തിനും ഞാൻ തയ്യാറല്ല.’
അതേസമയം, 1982 ലാണ് കോൺഗ്രസ് പ്രവർത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988 ൽ തന്നെ, കേസിലെ 9 പ്രതികളേയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാൽ, 2012 മെയിൽ ഇടുക്കി മണക്കാടിൽ വെച്ച് നടത്തിയ വിവാദ പ്രസംഗത്തിലൂടെ കൊലപാതക കേസിൽ മണി പ്രതിയാവുകയായിരുന്നു. പൊതുയോഗത്തിൽ മണി ഈ കൊലപാതകങ്ങളെ 1,2,3 എന്ന് അക്കമിട്ട് സൂചിപ്പിക്കുകയായിരുന്നു.
തുടർന്ന്, കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലിൽ കിടന്നിരുന്നു. കഴിഞ്ഞ ദിവസമാണ്, മണിയെ കോടതി കുറ്റവിമുക്തനാക്കിയത്.
Post Your Comments