ഖത്തറിൽ താപനില കുറയും: ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച മധ്യേ വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ഇന്ത്യ മാറുന്നു, ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കാറ്റ് മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കും. കുറഞ്ഞ താപനില 13 നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. കൂടിയ താപനില 23നും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലും ആയിരിക്കും. ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച 17.04 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കി കുടുംബം

Share
Leave a Comment