News

ബസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു : പ്രതി അറസ്റ്റിൽ

മഞ്ഞുമ്മൽ മുല്ലപ്പറമ്പ് മുണ്ടക്കരപ്പിള്ളി വീട്ടിൽ എം.എ. ശ്യാം കുമാറിനെയാണ് (28) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്

കളമശ്ശേരി: സ്വകാര്യബസ് ജീവനക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതി പൊലീസ് പിടിയിൽ. മഞ്ഞുമ്മൽ മുല്ലപ്പറമ്പ് മുണ്ടക്കരപ്പിള്ളി വീട്ടിൽ എം.എ. ശ്യാം കുമാറിനെയാണ് (28) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13-ന് രാത്രിയിൽ ആണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഏലൂർ കിഴക്കുംഭാഗം പുത്തലംകടവ് ഭാഗത്ത് മാടപ്പാട്ട് വീട്ടിൽ സക്കീറിന്‍റെ മകൻ ഷാഫിയെ (24) ശ്യാം വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.

Read Also : ഐപിഎല്‍ 2022: രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര

സ്വകാര്യബസിലെ കണ്ടക്ടറായ ഷാഫി ഡ്രൈവറായ ജിതിനൊപ്പം പോണേക്കരയിൽ ബസ് കഴുകിയശേഷം മടങ്ങിവരും വഴി ക്ഷേത്രത്തിന് സമീപം കടയിൽ വെള്ളം വാങ്ങി കുടിച്ചുകൊണ്ടിരിക്കെ അതുവഴി ബൈക്കിലെത്തിയ ശ്യാമുമായി ജിതിൻ വാക്കേറ്റം ഉണ്ടായി. ജിതിന്‍റെ പരിചയക്കാരനാണ് ശ്യാം. ജിതിന് അനുകൂലമായി ഷാഫി ഇടപെട്ട് സംസാരിച്ചതിൽ പ്രകോപിതനായ ശ്യാം ബൈക്ക് എടുത്ത് മടങ്ങി.

കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയ ശ്യാം, കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് ഷാഫിയെ തലക്കും കഴുത്തിനും വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ റോഡിൽ വീണ ഷാഫിയെ, പിന്നാലെയെത്തിയ പ്രതി പിന്നെയും വെട്ടിപ്പരിക്കേൽപിച്ചു. ഷാഫി ആശുപത്രിയിൽ ചികിത്സയിലാണ്.

ഏലൂർ മുട്ടാർ ഭാഗത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Post Your Comments


Back to top button