മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയത്. ജേസണെ വിലക്കാനുണ്ടായ അപകീര്‍ത്തകരമായ പെരുമാറ്റം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല.
ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്തമാക്കി. ജേസണ്‍ റോയ് കുറ്റമേറ്റതായും ഇസിബി അറിയിച്ചു. അടുത്ത രണ്ട് മത്സരങ്ങളിലാണ് അദ്ദേഹത്തെ വിലക്കിയത്. എന്നാല്‍, പെരുമാറ്റം നന്നാക്കിയില്ലെങ്കില്‍ 12 മാസം വരെ വിലക്കേര്‍പ്പെടുത്തുമെന്നും ഇസിബി വ്യക്തമാക്കി.
Read Also:- ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്ലി
31 കാരനായ റോയിയ്ക്ക് 2,500 പൗണ്ട് (2.5 ലക്ഷം രൂപ) പിഴയും വിധിച്ചു. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടമണിയിപ്പിക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച റോയ്, ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മെഗാതാരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയാനാവില്ലെന്ന കാരണം പറഞ്ഞ് റോയ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
Post Your Comments