ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് പ്രത്യേക നിരീക്ഷണ ഉപഗ്രഹം നിർമ്മിച്ചു നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. പാകിസ്ഥാൻ, ചൈന അതിർത്തികളിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് പ്രത്യേക നിരീക്ഷണ ഉപഗ്രഹം നിർമ്മിക്കുന്നത്.
ചൊവ്വാഴ്ച നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് പ്രതിരോധ വിഭാഗങ്ങൾക്ക് ഉപഗ്രഹം നിർമ്മിച്ചു വിക്ഷേപിക്കാനുള്ള തീരുമാനമായത്. ജിസാറ്റ് 7B എന്നായിരിക്കും ഉപഗ്രഹത്തിന്റെ പേര്. ഐഎസ്ആർഒ ആയിരിക്കും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഘടിപ്പിച്ച ഈ ഉപഗ്രഹം നിർമ്മിക്കുക. ഏതാണ്ട് 4000 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി കേന്ദ്രസർക്കാർ മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യയുടെ കരസേനയ്ക്കും വായുസേനയ്ക്കും നിരീക്ഷണ ആവശ്യങ്ങൾക്കായി സ്വന്തമായി ഉപഗ്രഹങ്ങളുണ്ട്. എന്നാൽ, ഇതുവരെ കരസേനയ്ക്ക് ഇങ്ങനെ ഒന്നുണ്ടായിരുന്നില്ല. ജിസാറ്റ് 7B ഭ്രമണപഥത്തിൽ എത്തുന്നതോടെ, കരസേനയും ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കും.
Post Your Comments