സാധാരണ ഇഡലി കഴിച്ച് മടുത്തവർക്കിതാ വ്യത്യസ്തതയുള്ള ഗ്രീന്‍പീസ് ഇഡലി. പോഷകങ്ങള്‍ നിറഞ്ഞ ഈ ഇഡലി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. റവ കൊണ്ടാണ് ഈ ഇഡലിയുണ്ടാക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റവ-2 കപ്പ്
ഉഴുന്ന്-അര കപ്പ്
ഗ്രീന്‍പീസ്-മുക്കാല്‍ കപ്പ്
ഉലുവയില-1 ടേബിള്‍ സ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
ഓട്‌സ്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകുപേസ്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഉപ്പ്
Read Also : നവഗ്രഹ സ്തോത്രം
തയ്യാറാക്കുന്ന വിധം
ആദ്യം റവ വറുക്കുക. ഗ്രീന്‍പീസ്, ഉഴുന്ന് എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഉലുവയില ചെറുതായി അരിഞ്ഞെടുക്കുക. ഉലുവയില, ഉപ്പ് എന്നിവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ മിശ്രിതങ്ങളും കൂട്ടി മയത്തില്‍ അരച്ചെടുക്കണം. പാകത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കാം. ഇതിലേക്ക് ഉലുവയില അരിഞ്ഞതും ഉപ്പും ചേര്‍ക്കണം.
1 മണിക്കൂറിന് ശേഷം ഇഡലിത്തട്ടില്‍ എണ്ണ പുരട്ടി ഈ മിശ്രിതമൊഴിച്ച് ഇഡലി വേവിച്ചെടുക്കാം. ഗ്രീൻപീസ് ഇഡലി തയ്യാർ. പുതിന ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.
Post Your Comments