Latest NewsKeralaNews

ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്: ഉത്തരം പറയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്.

കോട്ടയം: പിണറായി സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നതെന്നും സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ അതിന്റെ ഉത്തരവ് വേണമെന്നും അദ്ദേഹം പറഞ്ഞു. അടുക്കളക്കകത്ത് കല്ലിടുന്ന കെ റെയില്‍ ഞങ്ങള്‍ക്ക് വേണ്ടെന്നും കരിങ്കല്ലിനേക്കാള്‍ ഹൃദയമില്ലാത്തവരാണ് പ്രതിഷേധക്കാരെ തടയുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

‘കല്ലിടുന്നതിനെതിരെ തെരുവിലിറങ്ങുന്ന പാവങ്ങള്‍ കഞ്ഞിപോലും കുടിക്കാതെയാണ് വന്നിരിക്കുന്നത്. ഇവര്‍ നല്‍കുന്ന നികുതികൊണ്ടല്ലേ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. കല്ലിട്ടേ അടങ്ങൂവെന്ന വാശി എന്തിനാണ് സര്‍ക്കാരിന്. ഇവരോട് പ്രതികാരം ചെയ്‌തേ അടങ്ങൂവെന്ന വാശി എന്തിനാണ്. അതിനകത്ത് കക്ഷി രാഷ്ട്രീയമില്ല. അതിനപ്പുറത്തേക്ക് മനുഷ്യത്വമാണ്. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണ്’- തിരുവഞ്ചൂര്‍ പരിഹസിച്ചു.

shortlink

Post Your Comments


Back to top button