ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്.
ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് പവലിയന്റെ രൂപകൽപ്പന. ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്. ‘ഒമാൻ 2040’ ദർശനം ഉൾക്കൊള്ളുന്ന വിവിധ ഒമാനി സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും ഭാവി അഭിലാഷങ്ങളും പവലിയന്റെ ആകർഷണങ്ങളാണ്.
Post Your Comments