കെ റെയിലിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ രൂക്ഷമാകുന്നു. ജനങ്ങൾ തന്നെ നേരിട്ട് പ്രതിഷേധവുമായി ഉദ്യോഗസ്ഥർക്ക് മുൻപിലെത്തുമ്പോൾ കേരളം ചരിത്ര പ്രാധാന്യമായ ഒരു പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ജനങ്ങൾ തന്നെ തിരഞ്ഞെടുത്ത സർക്കാർ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് ചുറ്റും അരങ്ങേറുന്നത്.
Also Read:ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്: ഉത്തരം പറയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഞങ്ങൾ ജയിപ്പിച്ചു വിട്ട മന്ത്രിയാണ് ഞങ്ങളെ ഞങ്ങളുടെ ഭൂമിയിൽ നിന്ന് കുടിയിറക്കാൻ മുന്നിൽ നിൽക്കുന്നതെന്ന് ചെങ്ങന്നൂരിലെ വീട്ടമ്മാർ പറയുമ്പോൾ, ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരായി പിണറായി സർക്കാർ മാറുന്നതിന്റെ അടയാളമാണ് ദൃശ്യമാകുന്നത്. കിറ്റ് കണ്ടപ്പോൾ കമിഴ്ന്നടിച്ചു വീണതല്ലേ എന്നാണ് ഈ സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിക്കുന്നു.
ഇടാൻ വന്ന കല്ലെടുത്തോണ്ട് ഓടുന്ന പോലീസുകാരും ഉദ്യോഗസ്ഥരും കെ റെയിൽ പ്രതിഷേധ വേദികളിൽ തമാശകളായി മാറുമ്പോഴും, ഭൂമി നഷ്ടപ്പെടാൻ പോകുന്ന അനേകായിരം മനുഷ്യരെക്കുറിച്ചോർക്കുമ്പോൾ കെ റെയിൽ പാത കേരളത്തിന്റെ ഹൃദയത്തെ കീറിമുറിച്ചാണ് കടന്നു പോകുന്നതെന്ന് നമ്മൾ അടയാളപ്പെടുത്തേണ്ടി വരും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പിലാക്കണമെന്ന എന്ത് വാശിയാണ് സർക്കാർ കാണിക്കുന്നതെന്ന് വിമർശകർ ചോദിക്കുന്നു.
Post Your Comments