Latest NewsNewsBeauty & StyleLife Style

ചുണ്ടുകൾ മൃദുവാക്കാൻ വീട്ടുവൈദ്യം

വരണ്ട ചുണ്ടുകൾ പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ, ഇതിന് വീട്ടിൽ തന്നെ പരിഹാരം ഉണ്ട്. അവ എന്തെന്ന് നോക്കാം.

പഞ്ചസാരയും 1 സ്പൂൺ തേനും കൊണ്ട് ചുണ്ട് സുന്ദരമാക്കാൻ സാധിക്കും. അതിനായി ആദ്യം ഈ ചേരുവകൾ രണ്ടും കൂടി യോജിപ്പിക്കണം. അതിനു ശേഷം ചൂണ്ടുവിരൽ കൊണ്ട് ഏതാനും മിനിറ്റ് ഇവ ചുണ്ടിൽ നന്നായി മസ്സാജ് ചെയ്യുക. തുടർന്ന്, വെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷം പെട്രോളിയം ജെൽ പുരട്ടുക. നല്ല മൃദുവായ ചുണ്ട് ലഭിക്കാനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക.

Read Also : നാടിനെ നടുക്കി നീലിമയുടെ മരണം, ആത്മഹത്യ ചെയ്തത് മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച്

അതുപോലെ, കോഫി തരികളും കറ്റാർവാഴ ജെലും നല്ലൊരു ഉപാധിയാണ്. അര സ്പൂൺ കോഫി തരികളും 1 സ്പൂൺ കറ്റാർ വാഴ ജെല്ലും എടുക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക. വെള്ളത്തിൽ കഴുകിയ ശേഷം ലിപ് ബാം പുരട്ടുക. ഇത് ആഴ്ചയിൽ ചെയ്താൽ നല്ല ഫലം ലഭിക്കും.

ബദാം പൊടിയും ബീറ്റ്റൂട്ട് ജ്യൂസും ചുണ്ട് സുന്ദരമാക്കാൻ സഹായിക്കുന്നവയാണ്. 1 സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, അര സ്പൂൺ ബദാം പൊടി എന്നിവ എടുക്കണം. തുടർന്ന്, ഇവ യോജിപ്പിക്കുക. ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക. തുടർന്ന്, ചെറു ചൂടുവെള്ളത്തിൽ കഴുകുക. ലിപ് ബാം പുരട്ടുക. ആഴ്ചയിലൊരിക്കൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button