മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകള്‍ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ് നിറയുമ്പോള്‍ ആ ഭാഗത്ത് മെലാനിന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടും. ഇതാണ് കറുത്തപാടുകള്‍ക്ക് ഇടയാക്കുന്നത്. മുഖക്കുരു പൂര്‍ണമായി മാറിയാലും പാടുകള്‍ നിലനില്ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.
സ്ഥിരമായി മൃതകോശങ്ങള്‍ നീക്കുകയാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. സ്ക്രബ്, വിദഗ്ധരുടെ സഹായത്തോടെ മെഡി സ്പാ, കെമിക്കല്‍ പീല്‍ എന്നിവയും ചെയ്യാം. വെയില് ഏല്‍ക്കുന്നത് കറുത്തപാടുകള്‍ അധികമാക്കും. അതിനാല്‍, എല്ലാ ദിവസവും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങൾ
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട, എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ആ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിട്ട് വെക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാം. കൂടാതെ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാസ്ക് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.
Post Your Comments