കീവ്: റഷ്യൻ- യുക്രൈൻ സംഘർഷം തുടരുമ്പോഴും ചർച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താമെന്ന നിലപാടുമായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ സെലന്‍സ്‌കി. യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്നും പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ‘യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയ്യാറാണ്’- സെലന്‍സ്‌കി പറഞ്ഞു.
Read Also: റഷ്യയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല, രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം
എന്നാൽ, ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. സമാധാന ചര്‍ച്ചകളില്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് താൻ കരുതുന്നു. മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 400 ഓളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂള്‍ മുഴുവനായും ആക്രമണത്തില്‍ തകര്‍ന്നു. സമാധാന ചര്‍ച്ച നടന്നില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആഗോള യുദ്ധത്തിലേക്ക് വളരും’- സെലന്‍സ്‌കി ആവര്‍ത്തിച്ചു.
Post Your Comments